Sunday, May 19, 2024
keralaNews

രോഗവ്യാപനം കുറയുന്നതിന് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കും: മന്ത്രി

സംസ്ഥാനത്ത് മദ്യശാലകള്‍ ഉള്‍പ്പെടെ തുറന്നിട്ടും ക്ഷേത്രങ്ങള്‍ തുറക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പള്ളികള്‍ തുറക്കാത്തതിന് എതിരെ മുസ്ലിം സംഘടനകളും പ്രതികരിച്ചിരുന്നു.അതേസമയം ക്ഷേത്രങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ‘ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ല. ഭക്തജനങ്ങളെ തടയുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. ഭക്തരുടെ സുരക്ഷയാണ് പ്രധാനം’,മന്ത്രി വ്യക്തമാക്കി.ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചല്ല നിയന്ത്രണങ്ങള്‍’ , അദ്ദേഹം പറഞ്ഞു.