Wednesday, May 1, 2024
BusinesskeralaNews

രാത്രി വൈദ്യുതി ഉപയോഗം; അധിക നിരക്ക് പരിഗണനയില്‍

വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കുന്നതു പരിഗണനയിലാണെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. നയതീരുമാനം വേണ്ട കാര്യമായതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂ. മൂല്യവര്‍ധിത കാര്‍ഷികോല്‍പന്നങ്ങള്‍ തയാറാക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കു നിരക്കിളവും പരിഗണനയിലുണ്ട്.

രാത്രി വൈദ്യുതി ഉപയോഗം കുറയ്ക്കാനാണ് ആ സമയത്തു നിരക്കുവര്‍ധന ആലോചിക്കുന്നതെന്നും ചെറുകിട ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കാതെ നോക്കുമെന്നും മന്ത്രി പറഞ്ഞു. രാത്രി 10നു ശേഷവും പകലും അതിനനുസരിച്ചു നിരക്കു കുറയ്ക്കാനാകും. പകല്‍ മാത്രമേ സൗരോര്‍ജം ലഭിക്കൂ. ജലവൈദ്യുതിയും ആവശ്യത്തിനില്ല. ഇതു മൂലം പീക് അവറില്‍ 18 രൂപയ്ക്കു വരെ വൈദ്യുതി വാങ്ങി നല്‍കുന്നുണ്ട്.കേന്ദ്ര പദ്ധതി അനുസരിച്ച് എല്ലാവരും ഡിജിറ്റല്‍ മീറ്റര്‍ വയ്ക്കണമെന്നു നിര്‍ബന്ധമാണ്. ഇതില്‍ പീക് അവര്‍ സമയത്തെ (വൈകിട്ട് 6.00- രാത്രി 10.00) വൈദ്യുതി ഉപയോഗം കണ്ടെത്തി അധിക നിരക്കു ചുമത്താനാകുമെന്നും പറഞ്ഞു. സാധാരണക്കാരെയും