Thursday, May 16, 2024
indiaNews

പുതിയ രാജ്പഥിലൂടെ അടുത്ത റിപ്പബ്ലിക് ദിന പരേഡ്…..

അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ് പുതിയ രാജ്പഥിലായിരിക്കും നടക്കുകയെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗത്തിന്റെ പണി ഈ നവംബറില്‍ പൂര്‍ത്തിയാകും. ജനങ്ങള്‍ക്ക് അഭിമാനമാകുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂവാണ് വരാന്‍ പോകുന്നതെന്ന് നിര്‍മാണം വിലയിരുത്തിയശേഷം കേന്ദ്ര ഹൗസിങ്, അര്‍ബന്‍ അഫയേഴ്‌സ് മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.രാജ്പഥ് പുനരുദ്ധാരണ പദ്ധതിയില്‍ ഭൂമിക്കടിയിലൂടെയുള്ള അണ്ടര്‍പാസുകളുടെ നിര്‍മാണം, ഭൂമിക്കടിയില്‍ മറ്റു സൗകര്യങ്ങള്‍ ഒരുക്കല്‍, പൂന്തോട്ട നിര്‍മാണം, പാര്‍ക്കിങ്ങിന് ആവശ്യത്തിനുള്ള സ്ഥലനിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.കൃത്രിമ തടാകങ്ങള്‍ക്കു മുകളിലൂടെ 12 പാലങ്ങളാണ് പണിയുന്നത്. രാജ്പഥ് സന്ദര്‍ശിക്കുന്ന ജനങ്ങള്‍ക്ക് മികച്ച അനുഭവമാണ് ലഭിക്കുക’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.