Monday, May 20, 2024
indiaNewsObituary

രാജ്യത്ത് ആദ്യത്തെ കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്തു

കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് രാജ്യത്ത് ആദ്യത്തെ മരണം മധ്യപ്രദേശില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഉജ്ജൈനില്‍ മരിച്ച കോവിഡ് രോഗിയില്‍ നിന്ന് എടുത്ത സാമ്പിളിലാണ് ഡെല്‍റ്റാപ്ലസ് വേരിയന്റ് സ്ഥിരീകരിച്ചത്.ഉജ്ജൈല്‍ ഡെല്‍റ്റ പ്ലസ് വേരിയന്റ് സ്ഥിരീകരിച്ച പെണ്‍കുട്ടി മെയ് 23 ന് മരിച്ചുവെന്ന് ഡോ. റൗനാക് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് കോവിഡ് -19 പോസിറ്റീവായി. ഭര്‍ത്താവിന് രണ്ട് വാക്‌സിന്‍ ഡോസും ലഭിച്ചതായും അധികൃതര്‍ കണ്ടെത്തി.ഡെല്‍റ്റ പ്ലസ് വേരിയന്റ് സ്ഥിരീകരിച്ച അഞ്ച് കേസുകള്‍ മധ്യപ്രദേശില്‍ ഇതുവരെ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ മൂന്ന് കേസുകള്‍ ഭോപ്പാലില്‍ നിന്നും ബാക്കിയുള്ളവ ഉജ്ജൈനില്‍ നിന്നുമാണ്.