Friday, May 17, 2024
keralaNewspolitics

രമേശ് ചെന്നിത്തല ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി: എം.എ ബേബി

വ്യാജവോട്ട് പട്ടിക പുറത്തുവിട്ടതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോര്‍ത്തിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ചെന്നിത്തല വിവരങ്ങള്‍ പുറത്തുവിട്ടത് സിംഗപ്പൂരില്‍ ഹോസ്റ്റ് ചെയ്ത വെബ്‌സൈറ്റിലൂടെയാണ്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും എം.എ ബേബി കുറ്റപ്പെടുത്തി.വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച രമേശ് ചെന്നിത്തല, ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്‌സൈറ്റ് വഴി 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പുറത്ത് വിട്ടത്. കള്ളവോട്ട് തടയാന്‍ കോടതി മാര്‍ഗനിര്‍ദേശവും തെരെഞ്ഞടുപ്പ് കമ്മീഷന്‍ ഇടപെടലും മാത്രം മതിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.