Thursday, May 16, 2024
keralaNewspolitics

രണ്ട് തൊഴിലാളികള്‍ യൂണിയന്‍ വിട്ടു; അടൂരില്‍ സിപിഎം-സിപിഐ സംഘര്‍ഷം

പത്തനംതിട്ട: സിഐടിയു വിട്ട് രണ്ട് തൊഴിലാളികള്‍ എഐടിയുസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്
അടൂരില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.                                       ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഇന്ന് രാവിലെ അടൂര്‍ ടൗണിലായിരുന്നു സംഘര്‍ഷം. നോക്കുകൂലി വാങ്ങിയതിന് നടപടി നേരിട്ടവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു വിശദീകരണം.                                                                                        സിപിഎം – സിപിഐ സംഘര്‍ഷം പതിവായിരുന്ന അടൂരില്‍ ഒരിടവേളക്ക് ശേഷമാണ് വീണ്ടും കമ്മൂണിസ്റ്റ് പാര്‍ട്ടികള്‍ തെരുവില്‍ തമ്മില്‍ തല്ലുന്നത്. തെഴിലാളി സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം പാര്‍ട്ടി പ്രാദേശിക നേതൃത്വങ്ങള്‍ ഏറ്റെടുത്തതോടെയാണ് സ്ഥിതി വഷളായത്. ഇന്നലെ വൈകിട്ട് തുടങ്ങിയ തര്‍ക്കമാണ് ഇന്ന് രാവിലെ അടൂര്‍ ഹൈസ്‌ക്കൂളില്‍ ജംഗ്ഷനില്‍ സംഘര്‍ഷഭരിതമായി.

സംഘര്‍ഷത്തില്‍ സിഐടിയു വിട്ട രണ്ട് തൊഴിലാളികള്‍ക്ക്                 മര്‍ദനമേറ്റു.സിഐടിയുവിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് യൂണിയനില്‍ നിന്ന് രാജിവച്ച പ്രവര്‍ത്തകര്‍ എഐടിയുസിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം പണിക്കെത്തിയപ്പോള്‍ സിഐടിയുക്കാര്‍ തടയുകയും നേരിയ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് രാവിലെ എഐടിയുസി, സിപിഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതും വലിയ സംഘര്‍ഷത്തില്‍ കലാശിച്ചതും