Friday, May 17, 2024
keralaNews

യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം; കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുറവന്‍കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡണ്ട് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങള്‍ തേടി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഡിസിസി നിര്‍ദ്ദേശം.പോസറ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുല്ലപ്പള്ളിയെയും രമേശ് ചെന്നിത്തലയെയും വീണ പരാതി അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. ബൂത്തിലെത്തേണ്ട പോസ്റ്ററുകള്‍ ആക്രിക്കടയില്‍ എത്തിയത് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രവര്‍ത്തനങ്ങളുടെ തെളിവാണെന്നും ഒത്തുകളി ആരോപണം ശക്തമാക്കിയും എല്‍ഡിഎഫും രംഗത്തെത്തിയിരുന്നു.