Saturday, May 11, 2024
keralaNews

മോട്ടിവേറ്ററായിരുന്നുവെന്ന്, മാനസയുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍

കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ മോട്ടിവേറ്ററായിരുന്നുവെന്ന്, കൊല്ലപ്പെട്ട മാനസയുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍. പോലീസിനാണ് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്. രഖില്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. മാനസയുടെ കോളേജിലെ പല വിദ്യാര്‍ത്ഥികളുമായും രഖില്‍ അടുപ്പം സ്ഥാപിച്ചിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമായത്.പക്ഷെ മാനസയെ തിരഞ്ഞാണ് താന്‍ കോതമംഗലത്ത് എത്തിയതെന്ന കാര്യം രഖില്‍ ഇവരോട് ആരോടും പറഞ്ഞിരുന്നില്ല. പുറമെ സന്തോഷവാനായി നടക്കുമ്‌ബോഴും മനസ് നിറയെ മാനസയോടുള്ള പ്രതികാരമായിരുന്നു. ചിട്ടയായ ജീവിതരീതിയായിരുന്നു രഖിലിന്റേതെന്നും മുറികള്‍ വൃത്തിയായി സൂക്ഷിക്കുകയും വസ്ത്രങ്ങള്‍ വൃത്തിയായി മടക്കിവെക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.