Thursday, May 16, 2024
EntertainmentkeralaNews

മേപ്പടിയാന്‍: തന്നെ വിശ്വസിച്ചതിന് നന്ദിയെന്ന് ഉണ്ണി മുകുന്ദന്‍

സ്വന്തം നിര്‍മ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ആദ്യ ചിത്രം മേപ്പടിയാന്റെ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
ഉണ്ണി മുകുന്ദന്‍ എന്ന നടനെ സംബന്ധിച്ച് കരിയറില്‍ പല പ്രത്യേകതകളുമുള്ള ചിത്രമാണ് മേപ്പടിയാന്‍.മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉണ്ണി മുകുന്ദന്റെ ഒരു സോളോ ഹീറോ ചിത്രം എത്തുന്നത്. ചിത്രം മികച്ച പ്രതികരണം നേടി മേപ്പടിയാന്‍ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചിത്രം റിലീസ് ആയത്. ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തീയേറ്ററുകള്‍ ഹൗസ് ഫുള്‍ ആണ്. ഇപ്പോഴിതാ സന്തോഷം പ്രകടിപ്പിച്ചെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. കേരളത്തിലെ തീയേറ്ററുകള്‍ ഹൗസ് ഫുള്‍ ആണ്. തന്നെ വിശ്വസിച്ചതിന് എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു. വര്‍ക്ക് ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണന്‍ എന്ന തനി നാട്ടിന്‍പുറംകാരന്‍ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.