Sunday, May 12, 2024
keralaNewsObituary

മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു :രണ്ടുപേര്‍ മരിച്ചു.

മൂന്നാര്‍ :മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ നിയന്ത്രണം നഷ്ടപെട്ട കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു.എട്ട് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടുപേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍നിന്നെത്തിയ കാറാണ് അപകടത്തില്‍പെട്ടത്. ആന്ധ്ര സ്വദേശികളായ നൗഷാദ് (32), നൈസ (എട്ട് മാസം ) എന്നിവരാണു മരിച്ചത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാര്‍ മറിഞ്ഞത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. വാഹനത്തില്‍ 8 പേരുണ്ടായിരുന്നു. പരിക്ക് പറ്റിയ ആറുപേരേയും മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൂപ്പാറ ഭാഗത്തുനിന്നു രാവിലെ മൂന്നാറിലേക്കു പുറപ്പെട്ടതാണ് സംഘം.