Thursday, May 9, 2024
Local NewsNewspolitics

മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി.എസ്.രാജൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ  ബാങ്ക് ഭരണസമിതി അംഗവും മുൻ ഡിസിസി ജനറൽ സെക്രട്ടറിയുമായ  ടി.എസ്.രാജൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു
പാർട്ടി  വിരുദ്ധ പ്രവർത്തനം നടത്തിയ സക്കീർ കട്ടൂപ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇതോടെ വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ ഭരണമാറ്റത്തിന് കളമൊരുങ്ങി. എന്നാൽ കോൺഗ്രസ് വിട്ട ടി. എസ് രാജനെ എൽഡിഎഫ് പിന്തുണയ്ക്കുന്നതോടെ കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണബാങ്ക് ഭരണം ആദ്യമായി എൽഡിഎഫിൻ്റെ കൈകളിലെത്തും.