Wednesday, May 15, 2024
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തി. ഏഴ് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 2944 ഘനയടി വെളളമാണ് പുറത്തുവിടുന്നത്. പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ജലനിരപ്പ് 142 അടിയില്‍ തുടരുകയാണ്. നേരത്തെ മുന്നറിയിപ്പില്ലാതെ അര്‍ധരാത്രിയില്‍ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.