Thursday, May 2, 2024
keralaNews

മുന്‍കൂര്‍ ജാമ്യം തേടി സ്വപ്ന സുരേഷ്.

എറണാകുളം:മുന്‍കൂര്‍ ജാമ്യം തേടി സ്വപ്ന സുരേഷ്. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജലീലിന്റെ പരാതിയില്‍ ഇന്നലെ വൈകീട്ടോടെയാണ് സ്വപ്നയ്ക്കെതിരെ കേസ് എടുത്തത്.ഇന്ന് രാവിലെയോടെയാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കന്റോണ്‍മെന്റ് പോലീസ് എടുത്ത കേസില്‍ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നും സ്വപ്നയുടെ പരാതിയില്‍ പറയുന്നു. പോലീസ് മനപ്പൂര്‍വ്വം വേട്ടയാടുന്നു. അതിനാല്‍ കോടതി ഈ സംഭവത്തില്‍ ഇടപെടണം. നീതിപൂര്‍വ്വമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയ്ക്കെതിരെ പി.സി ജോര്‍ജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലീല്‍ കോടതിയെ സമീപിച്ചത്.