Saturday, April 27, 2024
Local NewsNewsObituary

മുണ്ടക്കയത്ത് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: മുണ്ടക്കയത്ത് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മുണ്ടക്കയം സ്വദേശി സാവിത്രിയെ (73)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.                                                                                               ഇവരുടെ മകനായ അനുദേവന്‍ (45) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. വീടിന് സമീപത്ത് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞായിരുന്നു അനുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് മനസിലാക്കിയ ഡോക്ടര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.                                                                             തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. അനുദേവന്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടാലി ഉപയോഗിച്ച് മകന്റെ തലയ്ക്കടിച്ചെന്നും പോലീസ് പറഞ്ഞു.