Tuesday, May 14, 2024
keralaNews

മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍

വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ചനേടിയ ഇടതുപക്ഷ മുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍,തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ആശംസകള്‍ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍ .ഭരണത്തുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകളും.99 സീറ്റുകളില്‍ മിന്നുന്ന ജയം നേടിയാണ് ഇടതുമുന്നണി കേരളത്തില്‍ അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷമായ യുഡിഎഫ് 41 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുത്തി പൂജ്യം സീറ്റുകള്‍ എന്ന നിലയിലേക്ക് എന്‍ഡിഎ/ബിജെപി എത്തി.
അതേസമയ പിണറായി സര്‍ക്കാരിന്റെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളും രംഗത്തുവന്നിരുന്നു.