Wednesday, May 15, 2024
keralaNews

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു.

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കിയാല്‍ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു.അഗ്‌നിരക്ഷാ സേന അസിസ്റ്റന്റ് മാനേജര്‍ കെ എല്‍ രമേശനെയാണ് പിരിച്ചു വിട്ടത്.പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ച് രമേശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതേസമയം അച്ചടക്ക ലംഘനം നടത്തിയതിനാണ് രമേശിനെതിരെ നടപടിയെടുത്തതെന്നാണ് കിയാല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.ജീവനക്കാരുടെ സ്വതന്ത്ര സംഘടന രൂപീകരിച്ചതിനാണ് നടപടിയെന്നാണ് രമേശ് പറയുന്നത്. കിയാലിന്റെ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയില്‍ പ്രതിഷേധിച്ച് ഒരു സംഘം ജീവനക്കാര്‍ കിയാല്‍ എംഡിയ്ക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.