Wednesday, May 15, 2024
keralaNews

മഹാനടന്‍ തിലകന്റെ മകന്‍ തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി.

മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ മകന്‍ ഷിബു തിലകന്‍ തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി . തൃപ്പൂണിത്തുറ നഗരസഭയിലെ 25-)0 വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് ഷിബു.96 മുതല്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് ഷിബു . തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവര്‍ത്തകനും ബി.ജെ.പി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്. തിലകന്റെ നാടകട്രൂപ്പിലും സജീവമായിരുന്നു. അച്ഛനെ സെറ്റുകളിലെത്തിച്ചിരുന്നതും ഷിബുവാണ്. ഓരോ വീടുകളിലുമെത്തി തിലകന്റെ മകനാണെന്നു പരിചയപ്പെടുത്തുമ്പോള്‍ മലയാളിയ്ക്ക് ആ മഹാനടനോടുള്ള സ്‌നേഹം ആ മുഖങ്ങളില്‍ നിന്ന് വ്യക്തമാകും . കരുത്ത് നല്‍കുന്നതായി ഷിബു തിലകന്‍ പറയുന്നു.യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി പന്ത്രണ്ടിലധികം സിനിമകളിലും, നിരവധി സീരിയലുകളിലും, ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ലേഖയും അമ്മ സരോജത്തിനുമൊപ്പം തിരുവാങ്കുളം കേശവന്‍ പടിയിലാണ് താമസം.