Saturday, May 11, 2024
keralaNews

മലവെളളപ്പാച്ചില്‍ കുടുങ്ങിയ കാട്ടാന സുരക്ഷിതസ്ഥാനത്തെത്തി.

അതിരപ്പിളളിയില്‍ മലവെളളപ്പാച്ചില്‍ കുടുങ്ങിയ കാട്ടാന സുരക്ഷിതസ്ഥാനത്തെത്തി. പുഴയിലെ തുരുത്തില്‍ നിന്ന് ആന വനത്തിലേക്ക് കയറി. പുഴയ്ക്ക് നടുവിലെ തുരുത്തിലേക്ക് ആന ആദ്യം എത്തിയെങ്കിലും ഒഴുക്ക് മൂലം കരയിലേക്ക് നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല.അതേസമയം അതിരപ്പിളളിയിലേക്ക് ആളുകള്‍ പോകുന്നത് തടയാന്‍ പൊലീസിനെ ഏര്‍പെടുത്തുമെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. അപകടമേഖലകളില്‍നിന്ന് ആളുകള്‍ സുരക്ഷിതസ്ഥാനത്തക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.