Sunday, May 12, 2024
keralaNews

മലയോര മേഖലയിൽ പ്രചരണം ശക്തമാക്കി  സെബാസ്റ്റ്യൻ കുളത്തിങ്കൽ .

മലയോര മേഖലയിൽ തിരഞ്ഞെടുപ്പ്  പ്രചരണം ശക്തമാക്കി  സെബാസ്റ്റ്യൻ കുളത്തിങ്കൽ .വണ്ടംപതാൽ,പാക്കാനം,കുഴിമാവ്,കോരുത്തോട്,മടുക്ക,പനയ്ക്കച്ചിറ , പുഞ്ചവയൽ അടക്കം നിരവധി ഗ്രാമീണ  മേഖലയുടെ ഹൃദയത്തുടിപ്പ്
തൊട്ടറിഞ്ഞുള്ള ശക്തമായ പ്രചരണമാണ്  എൽ ഡി എഫ് സ്ഥാനാർത്ഥി കൂടിയായ
സെബാസ്റ്റ്യൻ കുളത്തിങ്കൽ നടത്തുന്നത്.
പാർട്ടി പ്രവർത്തകർക്കൊപ്പം നിരവധി സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേരാണ് സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കുന്നത് .ഓരോ വോട്ടർമാരേയും നേരിൽ കണ്ട് വോട്ട് ചോദിക്കാനും , പ്രവർത്തകർക്കൊപ്പം ഒരു സെൽഫി എടുക്കാനും കുളത്തിങ്കൽ സമയം കണ്ടെത്തുകയാണ് . ഇക്കുറി പൂഞ്ഞാറിൽ നിന്നും ഇടത് പക്ഷത്തിന് ഒരു എം എൽ എ യെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി.