Monday, May 13, 2024
keralaNews

മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണം: ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം.

കാസര്‍കോട് മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് സ്വദേശി ശ്രുതി ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം. ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടന്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും സഹോദരന്‍ പറഞ്ഞു.വിവാഹം കഴിഞ്ഞ നാലു വര്‍ഷത്തിനു ശേഷമാണ് ശ്രുതി അനുഭവിച്ച കാര്യങ്ങള്‍ പുറത്തുപറയുന്നത്. പണത്തിനു വേണ്ടിയാണ് അനീഷ് ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ ഇടയ്ക്ക് ശ്രുതിയുടെ മാതാപിതാക്കള്‍ കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവില്‍ എത്തിയിരുന്നു. അന്നാണ് അവന്റെ തനി സ്വരൂപം കാണുന്നത്.അമ്മയെയും അച്ഛനെയും വിളിക്കാന്‍ പാടില്ല. സഹോദരനായ എന്നെ വിളിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു അവന്റെ നിബന്ധന. ശ്രുതി അവള്‍ക്കു കിട്ടുന്ന ശമ്പളം അച്ഛനും അമ്മയ്ക്കും എനിക്കും നല്‍കുന്നുണ്ടെന്ന സംശയമായിരുന്നു കാരണം. ഒരിക്കല്‍ ശരീരമാസകലം കടിച്ച് മാരകമായി മുറിവേല്‍പിച്ചു. ശ്രുതിയെ നിരീക്ഷിക്കാന്‍ അനീഷ് വീടിനുള്ളില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചിരുന്നു.’ സഹോദരന്‍ ആരോപിച്ചു.വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രുതിയെ കഴിഞ്ഞ ദിവസമാണ് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.