Monday, May 13, 2024
keralaNews

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്തും വലയെറിഞ്ഞും രാഹുല്‍

കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം യാത്ര ചെയ്തും കടലില്‍ വലയെറിഞ്ഞും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാടി തുറമുഖത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം അവരുടെ ബോട്ടിലായിരുന്നു രാഹുലിന്റെ യാത്ര. ഇന്നലെയാണ് രാഹുല്‍ കൊല്ലത്ത് എത്തിയത്. മത്സ്യത്തൊഴിലാളികളുടെ യാതനകള്‍ മനസിലാക്കാനായിട്ടായിരുന്നു കടല്‍ യാത്ര. മത്സ്യത്തൊഴിലാളികളുമായി സംവാദവും രാഹുല്‍ നടത്തുന്നുണ്ട്. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഒരു മണിക്കൂറാണ് സംവാദം. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ നടത്തുന്ന സംവാദ പരിപാടികളുടെ തുടര്‍ച്ചയാണ് കൊല്ലത്തേത്. സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം കൊല്ലത്തെത്തും.