Friday, May 17, 2024
keralaNewsObituary

മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ മക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു. തൊടിയൂര്‍ സ്വദേശി അര്‍ച്ചന എന്ന 33 കാരിയാണ് മരിച്ചത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മക്കളായ അനാമിക (7) ആരവ് (2) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു