Wednesday, May 15, 2024
keralaNews

ഭൂമി ഇടപാട് കേസിൽ വിചാരണ നേരിടണം

സഭാ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും,
അതിരൂപത മുൻ ഫിനാൻസ് ഓഫീസറും ഭൂമി വാങ്ങിയ സാജു വർഗീസും വിചാരണ നേരിടണം സമർപ്പിച്ചിരുന്ന 6 ഹർജിയും ഹൈക്കോടതി തള്ളി.തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച്‌ കര്‍ദിനാള്‍ മുന്‍പ് നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു.എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നുമാണ് കേസ്.