Sunday, May 12, 2024
indiakeralaNews

ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ബീഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്ധേരിയിലെ കോടതിയിലാണ് ബിനോയിക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്. 678 പേജുള്ള കുറ്റപത്രം കോടതിയില്‍ ബിനോയിയെ വായിച്ചു കേള്‍പ്പിച്ചു.അതേസമയം ബീഹാറി സ്വദേശിനിയുടെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനഫലം ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബീഹാര്‍ സ്വദേശിനിയായ യുവതി 2019 ജൂണ്‍ 13-നാണ് ബിനോയിക്കെതിരെ പീഡന പരാതി നല്‍കിയത്.