Saturday, May 11, 2024
keralaNewsObituary

കുടുംബവഴക്ക്: തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. കുടുംബവഴക്കിനെ തുടര്‍ന്ന് കഴക്കൂട്ടത്ത് മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ചു കഠിനംകുളം ശാന്തിപുരം റിനു ഹൗസില്‍ റിച്ചാര്‍ഡ് (53) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യാസഹോദരിയുടെ മകനും ശാന്തിപുരം സ്വദേശിയുമായ സനല്‍ ലോറന്‍സ് (28) ആണു കുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ഇരുവരും അടുത്തടുത്താണ് താമസിക്കുന്നത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് സനല്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.