Thursday, May 16, 2024
keralaNews

ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പതിനഞ്ചു പേര്‍ക്ക് പരുക്ക്. ഡ്രൈവറുടെ നില ഗുരുതരം.

കണ്ണൂര്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പതിനഞ്ചു പേര്‍ക്ക് പരുക്ക്. ഡ്രൈവറുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കര്‍ണാടക ബസാണ് രാവിലെ അപകടത്തില്‍പെട്ടത്. പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കൂറ്റന്‍ മരത്തിലിടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ് മരത്തിലിടിച്ച് നിന്നതിനാല്‍ താഴ്ചയിലേക്ക് മറിഞ്ഞില്ല. ഇരിട്ടി, വീരാജ്‌പേട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും ഇതുവഴിവന്ന മറ്റ് യാത്രക്കാരും രക്ഷാപ്രവര്‍ത്തനം നടത്തി.