Saturday, April 27, 2024
EntertainmentNewsObituary

പ്രശസ്ത സംവിധായകന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ മുന്‍ അധ്യക്ഷനും സമാന്തര സിനിമകളുടെ വക്താവായി അറിയപ്പെട്ടിരുന്ന സംവിധായകന്‍ കുമാര്‍ സാഹ്‌നി (83) അന്തരിച്ചു.

മായ ദര്‍പ്പണ്‍, തരംഗ്, കസബ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. 2019ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷനായിരുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഋതിക് ഘട്ടകിന്റെ ശിഷ്യനായിരുന്നു.

ലോകമറിയുന്ന സംവിധായകനായപ്പോഴും ബോളിവുഡ് എന്ന മസാലചിത്രങ്ങളുടെ രസക്കൂട്ടുകളില്‍ നിന്നു സ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ സാഹ്നി ശ്രദ്ധിച്ചു. സമാന്തര സിനിമയെന്ന സങ്കേതത്തെ ഇന്ത്യയിലെത്തിച്ച സത്യജിത്ത് റേയുടെയും ഋതിക് ഘട്ടകിന്റെയും മൃണാല്‍ സെന്നിന്റെയും തലമുറയിലെ അവസാന കണ്ണികളിലൊരാളായിരുന്നു കുമാര്‍ സാഹ്നി.