Saturday, April 27, 2024
indiaNewspolitics

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയ്ക്ക് പിന്നില്‍ പൊലീസിന്റെ ഗൂഢാലോചന എന്ന് ദൃക്സാക്ഷി മൊഴി

പഞ്ചാബ് : പഞ്ചാബ് പര്യടനത്തിനിടെ ഉണ്ടായ പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയ്ക്ക് പിന്നില്‍ പൊലീസിന്റെ ഗൂഢാലോചന എന്ന് ദൃക്സാക്ഷി മൊഴി. സുരക്ഷാ വീഴ്ച യാദൃച്ഛികമായി ഉണ്ടായതല്ലെന്നും മനഃപൂര്‍വം പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതാണെന്നുമുള്ള ആരോപണം ഉന്നയിച്ച് ദൃക്സാക്ഷി റിട്ട. ഐഎഎസ് ഓഫീസര്‍ എസ്എ ലാഥര്‍ രംഗത്ത് .  പഞ്ചാബിലെ പ്രാദേശിക മാധ്യമ സ്ഥാപനമായ ദേശ് ദുനിയാ എന്ന മാധ്യമസ്ഥാപനമാണ് ദൃക്സാക്ഷി മൊഴിയുടെ ദൃശ്യങ്ങളും ദേശ് ദുനിയാ പുറത്തു വിട്ടിട്ടുണ്ട്.പഞ്ചാബ് സര്‍ക്കാര്‍, സ്റ്റേറ്റ് പോലീസിനെ ഉപയോഗിച്ച് അവരുടെ വാനില്‍ കര്‍ഷകരെ പ്രധാനമന്ത്രി പോകുന്ന വഴിക്ക് കൊണ്ട് ചെന്നിറക്കുന്നതും, അവര്‍ക്ക് വടികളും കൊടികളും മറ്റും നല്‍കി റോഡിനു നടുവില്‍ ഇരുത്തി അവരെക്കൊണ്ട് ധര്‍ണ തുടങ്ങിപ്പിക്കുന്നതും മറ്റും താന്‍ നേരില്‍ കണ്ടു എന്നാണ് ഇയാള്‍ പറയുന്നത്. പഞ്ചാബില്‍ ഈ സുരക്ഷാ വീഴ്ചയുണ്ടാവുന്നതിന് സര്‍ക്കാര്‍                തന്നെയാണ് പൂര്‍ണ ഉത്തരവാദി എന്നും ഇയാള്‍ പറയുന്നുണ്ട്. താന്‍ ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എന്നും, ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും അപമാനം ഉണ്ടാക്കിയ ഇങ്ങനെയൊരു ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണം എന്നും ഇദ്ദേഹം പറയുന്നത് നമുക്ക് ദൃശ്യങ്ങളില്‍ കാണാം.