Saturday, May 11, 2024
keralaNews

പ്രതിഷേധ പ്രകടനം നടന്നു.

എരുമേലി :എസ് എന്‍ ഡി പി യോഗം എരുമേലി യൂണിയനിലെ 1695-നമ്പര്‍ കരിങ്കലുംമുഴി ശാഖയില്‍ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ മുഖം ശാഖാ ബോര്‍ഡില്‍ വികൃതമാക്കിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് കൊണ്ട് എസ് എന്‍ ഡി പി യോഗം എരുമേലി യൂണിയന്റെ നേതൃത്വത്തില്‍ കരിങ്കല്ലുംമൂഴി ശാഖാ അങ്കണത്തില്‍ നിന്നും എരുമേലിയിലേയ്ക്ക് പ്രതിഷേധ പ്രകടനം നടന്നു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യൂണിയന്‍ ചെയര്‍മാന്‍ എം ആര്‍ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.യൂണിയന്‍ കണ്‍വീനര്‍ എം.വി അജിത്കുമാര്‍ അധ്യക്ഷത വഹിക്കുകയും,വൈസ് ചെയര്‍മാന്‍ കെ ബി ഷാജി കണ്‍വീനര്‍ മുഖ്യ പ്രഭാഷണം നടത്തുകയും,കരിങ്കലും മുഴി ശാഖാ പ്രസിഡന്റ് ദാമോദരന്‍ എം കെ സ്വാഗതം ആശംസിക്കുകയും, യൂണിയന്‍ ജോ. കണ്‍വീനര്‍ വിനോദ് ജി കൃതജ്ഞത പറയുകയും ചെയ്തു. യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ രവികുമാര്‍, സന്തോഷ്, യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ ഷിന്‍ ശ്യാമളന്‍, വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, കണ്‍വീനര്‍ റെജിമോന്‍ പൊടിപ്പാറ, വനിതാസംഘം ചെയര്‍മാന്‍ സുജാത ഷാജി, കണ്‍വീനര്‍ ശോഭന മോഹന്‍, കമ്മിറ്റി അംഗം സുധാമണി, വൈദിക സമിതി വൈസ് പ്രസിഡന്റ് ബിജു ശാന്തി, കരിങ്കല്ലും മുഴി ശാഖാ സെക്രട്ടറി അനിത, വിവിധ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാര്‍, കമ്മിറ്റി അംഗങ്ങള്‍, ശാഖ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.