Thursday, May 16, 2024
indiaNewsObituary

പ്രണയത്തില്‍ നിന്നും കാമുകി പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു


അഹമ്മദാബാദ് : കാമുകി ആവശ്യപ്പെട്ട പണം നല്‍കാന്‍ കഴിയാതെ വന്നതോടെ പ്രണയ ബന്ധത്തില്‍ നിന്നും കാമുകി പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്ത് നരോദ സ്വദേശിയായ ലഖന്‍ മഖിജയാണ് ആത്മഹത്യ ചെയ്തത്. ആവശ്യപ്പെട്ട പണം നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് കാമുകി പ്രണയത്തില്‍ നിന്നും പിന്മാറിയത്.ഒരു കോടി രൂപയാണ് കാമുകി ലഖനോട് ആവശ്യപ്പെട്ടത്. കാനഡയില്‍ സ്ഥിരതാമസം ആക്കുന്നതിന് വേണ്ടിയായിരുന്നു കാമുകി പണം ആവശ്യപ്പെട്ടത്.    എന്നാല്‍ ഇക്കാര്യം ലഖനിന്റെ അമ്മ അറിയുകയായിരുന്നു. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കി. ഇതോടെ പണം ലഭിക്കില്ലെന്ന് ഉറപ്പായ യുവതി പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ലഖന്‍ ആത്മഹത്യ ചെയ്തത്. നരോദയിലെ അറിയപ്പെടുന്ന വ്യാപാരികളാണ് ലഖനിന്റെ കുടുംബം. എന്നാല്‍ ഇത്രയും വലിയ തുക നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.