Monday, May 20, 2024
keralaNews

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ കെ.പി യോഹന്നാന്‍ അന്തരിച്ചു

ദില്ലി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍  മെത്രാപ്പോലിത്ത  അത്തനേഷ്യസ്  യോഹന്നാൻ ( 74) അന്തരിച്ചു.കഴിഞ്ഞ ദിവസം  പ്രഭാത നടത്തത്തിനിടെ അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ   ഗുരുതരമായി പരിക്കേറ്റ ചികിൽസയിലായിരുന്നു.
ഡല്ലാസിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.നാല് ദിവസം മുമ്പാണ് മെത്രാപോലിത്ത അമേരിക്കയിൽ എത്തിയത്.കെ.പി യോഹന്നാന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്‌.
ചൊവ്വാഴ്ച പുലര്‍ച്ചെ കെ.പി യോഹന്നാനെ 05:25 ഓടെ പ്രഭാത നടത്തത്തിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കെ.പി യോഹന്നാനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.                                                                                                                                             update                                                                                                                                                                                             അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. 1974 ല്‍ അമേരിക്കയിലെ ഡാലസ്സില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയില്‍ സജീവമായിരുന്ന ജര്‍മന്‍ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ല്‍ ഭാര്യയുമായി ചേര്‍ന്ന് തുടങ്ങിയ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തില്‍ വഴിത്തിരിവായി. സംഘടന വളര്‍ന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ യോഹന്നാന്‍   തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേര്‍ത്തുനിര്‍ത്തി 2003 ല്‍ ബീലീവേഴ്‌സ് ചര്‍ച്ച എന്ന സഭയ്ക്ക് രൂപംന ല്‍കി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവില്‍ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാന്‍ തിരുവല്ലയില്‍ മെഡിക്കല്‍ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ദുരന്തമുഖങ്ങളില്‍ കാരുണ്യ സ്പര്‍ശമായി. 2017 ല്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച എന്ന്‌പേര് മാറുമ്പോള്‍ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികള്‍ ഏല്‍പ്പിച്ചു.