Saturday, May 11, 2024
BusinessindiaNews

പെട്രോള്‍ വേണ്ടത്ത മൂന്നു സ്‌കൂട്ടറുകളുമായി ഒരു ഇന്ത്യന്‍ കമ്പനി

ആഗ്ര ആസ്ഥാനമായ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ NIJ ഓട്ടോമോട്ടീവ് പുതിയ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. QV60, ആക്‌സിലറോ, ഫ്‌ലിയോണ്‍ എന്നീ മോഡലുകളാണ്
കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.51,999 രൂപയാണ് QV60 ഇലക്ട്രിക് സ്‌കൂട്ടറിന് വില. ട്യൂബ്ലെസ് ടയറുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി കളര്‍ ഡിസ്പ്ലേ, കീലെസ് എന്‍ട്രി, ഫൈന്‍ഡ്-മൈ-സ്‌കൂട്ടര്‍ ഫീച്ചര്‍, ആന്റി തെഫ്റ്റ് ലോക്ക്, അലാറം സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി ഫീച്ചര്‍ ഇതിലുണ്ട്. ഭാരം കുറഞ്ഞ
ബോഡി ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.45,000 രൂപയാണ് ആക്‌സിലറോ ഇ-സ്‌കൂട്ടറിന് വില. റെഡ്, ഗോള്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ഇത് എത്തുന്നു.എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഡിജിറ്റല്‍ എല്‍ഇഡി സ്പീഡോമീറ്റര്‍, ലോംഗ് ഫുട്ട് ബോര്‍ഡ്, പില്യണ്‍ റൈഡറിനായി ബാക്ക് റെസ്റ്റ് എന്നിവ ഇതില്‍ ലഭിക്കുന്നു. ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫ്‌ലിയോണ്‍ ഇ-സ്‌കൂട്ടറിന് 47,000 രൂപ ആണ് വില. പേള്‍ വൈറ്റ്, ചെറി റെഡ്, പൂനെ ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.ജിപിഎസ് പ്രാപ്തമാക്കിയ സിസ്റ്റം, ആന്റി തെഫ്റ്റ് അലാറം, ഐഒടി അകത്ത്, റിവേഴ്സ്, പാര്‍ക്കിംഗ് അസിസ്റ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, യുഎസ്ബി ചാര്‍ജിംഗ് എന്നിവയ്ക്കൊപ്പം 3 റൈഡിംഗ് മോഡുകളും ഇതിലുണ്ട്.