Wednesday, May 15, 2024
keralaNews

പൂരനഗരിയില്‍ ഇലഞ്ഞിത്തറമേളം പുരോഗമിക്കുന്നു.

മേളപ്പെരുക്കത്തില്‍ തൃശൂര്‍ പൂരം.പൂരനഗരിയില്‍ ഇലഞ്ഞിത്തറമേളം പുരോഗമിക്കുന്നു. ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുന്നു. പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണിത്വത്തിലാണ് മേളം. താളംപിടിച്ച് പതിനായിരങ്ങള്‍. ആഘോഷമായി മഠത്തില്‍വരവ് പഞ്ചവാദ്യം.പഞ്ചനാദങ്ങളുടെ പല തരംഗങ്ങളുയര്‍ത്തിയായിരുന്നു മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ മടങ്ങിവരവ്. കോങ്ങാട് മധുവും സംഘവും ചേര്‍ന്ന് ബ്രഹ്‌മസ്വം മഠത്തെ നാദലയത്തില്‍ ആറാടിച്ചു.

താളനാദങ്ങള്‍ സമന്വയിച്ചപ്പോള്‍ പഞ്ചവാദ്യത്തിന്റെ ലയ മാധുരി പരന്നു തുടങ്ങി. മടങ്ങിവരവിന്റെ ഉല്‍സാഹമായിരുന്നു സകലകലാകാരന്‍മാരുടെയും വിരലുകളില്‍.കാണാതിരുന്ന് കണ്ടതിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ തിമിലയും മദ്ദളവും തമ്മില്‍. പതികാലവും ഇട കാലവും കടന്ന് കലാശങ്ങളിലേക്ക് നീങ്ങിയപ്പോഴൊക്കെ പൂരപ്രേമികള്‍ ആര്‍പ്പുവിളിച്ചു.അവരുടെ മനസുകളില്‍ പൂരപ്പൂത്തിരികത്തിച്ച് കോങ്ങാടു മധുവിന്റെയും സംഘത്തിന്റെയും കലാശക്കൊട്ട്