Wednesday, May 15, 2024
keralaNews

പുണ്യം ചാരിറ്റബിൾ ട്രസ്റ്റ്  യാത്രയയപ്പ് നൽകി.

കൂവപ്പള്ളി :പുണ്യം പൂങ്കാവന പ്രവർത്തനങ്ങളിലും ഊർജ്ജസ്വലമായി പ്രവർത്തിച്ച കൂവപ്പള്ളി പള്ളിയിലെ  ഫാദർ  ഇമ്മാനുവൽ മടുക്കക്കുഴിക്ക്
കാഞ്ഞിരപ്പള്ളി പുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനത്തിൽ  പുണ്യം ട്രസ്റ്റ് പ്രസിഡന്റ്  ജി അശോക് കുമാർ അധ്യക്ഷത വഹിച്ചു.പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു പരിപാടി ഉദ്ഘാടനം  ചെയ്തു.
പുണ്യം ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ കുട്ടികൾക്ക്  സൗജന്യമായി നടത്തുന്ന PSC കോച്ചിങ്ങിനെ ട്രസ്റ്റ് സെക്രട്ടറി  ഷിബു എം എസ് വിഷയാവതരണവും നടത്തി.ഞർകാലകാവ് ദേവി ക്ഷേത്ര മേൽശാന്തി മണിലാൽ നമ്പൂതിരി, കൂവപള്ളി ജുമാ മസ്ജിദ് ഇമാം അബ്ദുൽ റസാഖ് മൗലവി, കൊരട്ടി ക്ഷേത്ര അംഗം റിട്ടയേർഡ് തഹസിൽദാർ സതീശൻ എന്നിവർ  സംസാരിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സിന്ധു മോഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജോയ്, ആന്റണി, ജോൺസി, പൗര സമിതി അംഗം ടോമി പന്തനാലി, പുണ്യം ട്രസ്റ്റ് ട്രഷറർ രാജൻ വടകര, ജോയിൻ സെക്രട്ടറി മേരിക്കുട്ടി,വൈസ് പ്രസിഡന്റ് വിനോദ്  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വെളിച്ചിയാനി ഫെറോന പള്ളിയിലേക്കാണ്  സ്ഥലം മാറിപ്പോകുന്നത്.