Friday, May 17, 2024
keralaNews

പാമ്പുകടിയേറ്റ് ചികില്‍സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് ചികില്‍സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ശിവപുരം വെമ്ബടി നീര്‍വേലി കുനിയില്‍ വീട്ടില്‍ ആസിഫ്-സഫീറ ദമ്ബതികളുടെ മകള്‍ ഹയ (8) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ലുബ സഹറയാണ് സഹോദരി.

മെരുവമ്ബായി എം.യു.പി.സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനിയാണ്. ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത.് .കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.