Wednesday, May 15, 2024
keralaNewspoliticsUncategorized

പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടാമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം : മാര്‍ഗതടസ്സമില്ലാതെ പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ കെട്ടാമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം.                                                      രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത് എന്നാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ പൊതു അഭിപ്രായം. യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നിര്‍ദേശങ്ങളോട് എല്ലാ കക്ഷികളും യോജിപ്പ് രേഖപ്പെടുത്തി.

പാതയോരങ്ങളില്‍ കെട്ടിയ കൊടി തോരണങ്ങള്‍ നീക്കം ചെയ്യാത്തതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടി തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വക്ഷി യോഗം വിളിച്ചത്. സ്വകാര്യ മതിലുകള്‍, കോംപൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്.

ഉത്സവങ്ങള്‍,സമ്മേളനങ്ങള്‍ എന്നിവയ്ക്കും ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടി കെട്ടാം. എത്ര ദിവസം മുന്‍പ് കെട്ടണമെന്നും പരിപാടിക്ക് ശേഷം എത്ര ദിവസം കൊണ്ട് നീക്കം ചെയ്യുമെന്നും നേരത്തെ അറിയിക്കണം. പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. യോഗ തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊടിമരങ്ങള്‍ ഇളക്കി മാറ്റണമെന്നും തദ്ദേശ ഭരണകൂടങ്ങള്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞ്.