Monday, May 13, 2024
indiaNewspolitics

ദ്രൗപദി മുര്‍മ്മുവിന്റെ വ്യക്തിജീവിതത്തിലൂടെ മുര്‍മ്മുവിന്റെ കുടുംബ ജീവിതം.

ദുരന്തങ്ങളെ അതിജീവിച്ച വ്യക്തി. 2009നും 2014നും ഇടയില്‍ ഭര്‍ത്താവിനെയും രണ്ട് മക്കളെയും അമ്മയെയും സഹോദരനെയും അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു.

2009ലായിരുന്നു ആണ്‍മക്കളിലൊരാള്‍ ദുരൂഹസാഹര്യത്തില്‍ മരിക്കുന്നത്. അന്ന് പുറത്തുവന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലക്ഷ്മണ്‍ മുര്‍മു 25-ാം വയസിലാണ് മരിക്കുന്നത്. കിടപ്പുമുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2014ല്‍ മുര്‍മ്മുവിന്റെ ഭര്‍ത്താവ് ശ്യാം ചരം മുര്‍മ്മു ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. 2012ല്‍ നടന്ന റോഡപകടത്തില്‍ മുര്‍മ്മുവിന് തന്റെ രണ്ടാമത്തെ പുത്രനെയും നഷ്ടപ്പെട്ടു.

മുര്‍മ്മുവിന്റെ മകളാണ് ഇതിശ്രീ മുര്‍മ്മു. ഇവര്‍ ബാങ്ക് ജീവനക്കാരിയാണ്. റഗ്ബി പ്ലേയറായ ഗണേഷ് ഹേംബ്രാമിനെയാണ് ഇവര്‍ വിവാഹം കഴിച്ചിരിക്കുന്നത്.

രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ദ്രൗപദി മുര്‍മ്മു അദ്ധ്യാപികയായിരുന്നു. ഒഡിഷയിലെ റായ്റംഗ്പൂരിലുള്ള ശ്രീ ഔറോബിന്ദോ ഇന്റഗ്രല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു മുര്‍മ്മു ടീച്ചറായി പ്രവര്‍ത്തിച്ചിരുന്നത്.

ഒരു സ്ത്രീയ്ക്ക് എന്തുമാകാന്‍ കഴിയുമെന്ന് തെളിയിച്ചവളാണ് ദ്രൗപദി മുര്‍മ്മുവെന്ന് അവരുടെ പിതൃസഹോദരി സരസ്വതി മുര്‍മ്മു പറയുന്നു. പഠിക്കാന്‍ അവളെന്നും മിടുക്കിയായിരുന്നു. സ്ത്രീകള്‍ ആരേക്കാളും താഴെയല്ലെന്നും എന്തും നേടിയെടുക്കാന്‍ സ്ത്രീകള്‍ക്കും കഴിയുമെന്ന് അവള്‍ തെളിയിച്ചുവെന്നും സരസ്വതി മുര്‍മ്മു പ്രതികരിച്ചു.

വ്യക്തി ജീവിതത്തില്‍ ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും അല്‍പം പോലും അടിപതറാതെ ദേശീയതയില്‍ ഉറച്ചു നിന്ന് പോരാടിയ സ്ത്രീയാണ് ദ്രൗപദി മുര്‍മ്മു. രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് നടന്നടുക്കുന്ന ദ്രൗപദിയുടെ മുന്നേറ്റം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്.