Thursday, May 9, 2024
keralaNews

പത്തനംതിട്ടയില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടി: ഭാര്യ പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട:കലഞ്ഞൂരില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പോലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നൗഷാദിന്റെ ഭാര്യ അഫ്സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദ്ദേഹം കുഴിച്ചു മൂടിയ പറക്കോട് പരുത്തിപ്പാറയില്‍ പോലീസ് പരിശോധന നടത്തി.നൗഷാദിനെ കാണാനില്ലെന്ന പേരില്‍ 2021 നവംബറില്‍ പിതാവ് നല്‍കിയ കേസിലാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. കേസില്‍ പോലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയില്‍ ഭാര്യ മൊഴി നല്‍കിയത്.

മൊഴിയുടെ പശ്ചാത്തലത്തില്‍ പോലീസ് പ്രാഥമികാനേഷ്വണം നടത്തി. അഫ്സാനയെ ഉള്‍പ്പെടുത്തി പോലീസ് വിദഗ്ധ പരിശോധന നടത്തും. എന്നാല്‍ പരസ്പര വിരുദ്ധമായ ഇവരുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദാമ്പത്യ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.