Thursday, May 16, 2024
Newsworld

നേപ്പാളില്‍ വിമാനം കാണാതായി; വിമാനത്തിലുള്ളത് 22 പേര്‍

കാഠ്മണ്ഡു: നേപ്പാളില്‍ പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് പോയ വിമാനമാണ് കാണാതായത്. വിമാനത്തില്‍ 22 പേരുണ്ടായിരുന്നു. ഒടുവില്‍ വിമാനത്താവളവുമായി ആശയവിനിമയം നടത്തിയത് ഞായറാഴ്ച രാവിലെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

താര എയറിന്റെ ഇരട്ട എഞ്ചിന്‍ എയര്‍ക്രാഫ്റ്റായ 9 എന്‍എഇടി എന്ന വിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55നായിരുന്നു വിമാനം പുറപ്പെട്ടത്.

ഇതിന് പിന്നാലെ തന്നെ റഡാര്‍ പരിധികളില്‍ നിന്നും കാണാതായി. വിമാനത്തിനായി ഹെലികോപ്റ്ററിലൂടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പ്രഭാകര്‍ പ്രസാദ് ഘിമിരേയായിരുന്നു പൈലറ്റ്. വിമാനത്തില്‍ നാല് ഇന്ത്യക്കാരും മൂന്ന വിദേശികളുമുണ്ട്. ശേഷിക്കുന്ന യാത്രക്കാര്‍ നേപ്പാള്‍ സ്വദേശികളാണ്.