Saturday, May 18, 2024
keralaNews

തിരുവനന്തപുരത്ത് ആളുമാറി പോലീസ് മര്‍ദ്ദിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളുമാറി പോലീസ് മര്‍ദ്ദിച്ചെന്നാണ് പുതിയ പരാതി. പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഓട്ടോഡ്രൈവര്‍ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തന്നെ മര്‍ദ്ദച്ചിതെന്ന് ഓട്ടോ ഡ്രൈവറായ കുമാര്‍ പറയുന്നു.തിങ്കളാഴ്ച രാത്രിയായിന്നു സംഭവം. തിരുവനന്തപുരം മണക്കാട് സ്റ്റാന്‍ഡില്‍വെച്ചാണ് പോലീസ് തന്നെ പിടിച്ചതെന്ന് കുമാര്‍ പറയുന്നു. പിടിച്ച ഉടനെ തന്നെ കസ്റ്റഡിയിലെടുത്തു ജീപ്പില്‍ കേറ്റി. ജീപ്പില്‍ വച്ചും പിന്നീട് പോലീസ് സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നതായും കുമാര്‍ പറയുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ കുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മറ്റൊരു കേസിലെ പ്രതിയെ തേടി നടന്ന പൊലീസ് ആളുമാറി കുമാറിനെ കസ്റ്റഡിയില്‍ എടുത്തതാണെന്നാണ് സൂചന. കുമാറിന്റെ ഓട്ടോയുടെ പേരും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഓട്ടോയുടെ പേരും ഒന്നായതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് ഫോര്‍ട്ട് പൊലീസ് വിശദീകരിക്കുന്നു. പിടിച്ചുപറി കേസിലെ പ്രതിയെ അന്വേഷിച്ച് പോയതാണെന്നും ആളുമാറി കസ്റ്റഡിയിലെടുത്ത കുമാറിനെ ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നുവെന്നും മര്‍ദ്ദിച്ചതായി അറിയില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.