Thursday, May 16, 2024
keralaNewsObituary

നിഷ്‌കളങ്കരുടെ മരണം ദൗര്‍ഭാഗ്യകരം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി.തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്.                                                         

 

 

 

 

 

 

 

 

 

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകണമെന്നു ഗവര്‍ണര്‍ പറഞ്ഞു.

നിഷ്‌കളങ്കരായ മനുഷ്യര്‍ മരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രതികളെ ഉടന്‍ പിടികൂടണം. ഇതുപോലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണം. ഹരിദാസിന്റെ കൊലപാതകത്തില്‍ വിശദാംശങ്ങള്‍ അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.