Tuesday, May 14, 2024
GulfindiaNews

നിബന്ധനകളോടെ ദുബായില്‍ പ്രവേശിക്കാം

                      ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകളോടെ ദുബായില്‍ പ്രവേശിക്കാം.ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാല്‍ ദുബയിലേക്ക് സന്ദര്‍ശക വിസയില്‍ വരാമെന്ന് ഫ്ളൈ ദുബൈ അറിയിച്ചു.

ഇങ്ങനെ യാത്ര ചെയ്യുമ്‌ബോള്‍ അവസാനം രണ്ടാഴ്ച തങ്ങിയ രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പിസിആര്‍ പരിശോധനാ നിബന്ധനകള്‍. യാത്രക്കാര്‍ക്ക് ജിഡിആര്‍എഫ്എ അനുമതി നിര്‍ബന്ധമാണ്. ഒപ്പം യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ എടുത്ത പിസിആര്‍ പരിശോധനാ ഫലവും ഹാജരാക്കണം.