Wednesday, May 15, 2024
keralaNews

നാളെ മുതല്‍ ലോക്ക് ഡൗണ്‍ ആണെന്ന വ്യാജ പ്രചാരണം കോവിഡ് നിയന്ത്രണങ്ങള്‍ പാളി.

നാളെ മുതല്‍ ലോക്ക് ഡൗണ്‍ ആണെന്ന വ്യാജ പ്രചാരണം ശക്തമായതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ പാളി. കൊവിഡിന്റ രണ്ടാം വരവില്‍ പകച്ചുനില്‍ക്കുന്ന സംസ്ഥാന നേതൃത്വം വരാന്ത്യ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ച് ആള്‍കൂട്ടം കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുമ്പോഴാണ് നിയന്ത്രങ്ങളെല്ലാം കാറ്റില്‍ പറത്തി ജനത്തിരക്ക് വര്‍ദ്ധിക്കുന്നത്.തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിടുമെന്ന വ്യാജ പ്രചരണം ശക്തമായതാണ് ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാന്‍ കാരണം. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറി വാങ്ങാനും ജനത്തിരക്ക് പൊതുസ്ഥലങ്ങളില്‍ കൂട്ടമായെത്തുന്നവരെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല.