Sunday, May 19, 2024
keralaNews

നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സൂചന

നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സൂചന. താന്‍ അറിയാതെ തന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് ലൈവ് പോയതായി ദേവിക അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദേവിക ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ക്കെങ്കിലും അസാധാരണമായ സന്ദേശങ്ങള്‍ എത്തുകയാണെങ്കില്‍ അറിയിക്കണമെന്നും ദേവിക പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.തന്റെ നൃത്ത വീഡിയോകളാണ് കൂടുതലായും സമൂഹമാദ്ധ്യമങ്ങളിലുടെ മേതില്‍ ദേവിക പങ്കുവെച്ചത്.

എംഎല്‍എ മുകേഷുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മേതില്‍ ദേവികയുടെ ഫേസ്ബുക്ക് പേജ് കൂടുതല്‍ ശ്രദ്ധാകേന്ദ്രമായത്. എന്നാല്‍ പോസ്റ്റ് ചെയ്ത ചില നൃത്ത വീഡിയോകളും അപ്രത്യക്ഷമായെന്നും മേതില്‍ ദേവിക അറിയിക്കുന്നു. താന്‍ പേജിന്റെ കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും ദേവിക വ്യക്തമാക്കുന്നു. എന്നാല്‍ പതിവുപോലെ മേതില്‍ ദേവികയ്ക്ക് പിന്തുണനല്‍കി ആരാധകര്‍ പോസ്റ്റിന് മറുപടി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിന് പരാതി നല്‍കാനാണ് ചിലരുടെ ഉപദേശം. പാസ് വേര്‍ഡ് മാറ്റാനും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.