Friday, May 17, 2024
EntertainmentkeralaNews

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനു പൊള്ളലേറ്റു.

കൊച്ചി :വൈപ്പിനില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനു പൊള്ളലേറ്റു. കൈകള്‍ക്കു ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം.വള്ളത്തില്‍നിന്നു കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണു വൈകിട്ട് ഏഴോടെ അപകടമുണ്ടായത്. 5 മുതല്‍ ഷൂട്ടിങ്ങിനായി കത്തിച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ കൈയിലേക്ക് വീണു തീ പടരുകയായിരുന്നു. രണ്ടു കൈയ്ക്കും പൊള്ളലേറ്റു. തുടര്‍ന്നു വൈപ്പിനിലെ ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

പ്ലാസ്റ്റിക് സര്‍ജറി വേണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കു സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. ഒപ്പമുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. താരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്നു സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണു വെടിക്കെട്ട്.