Tuesday, May 14, 2024
EntertainmentkeralaNews

ദിലീപിന് ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ല :ബിഷപ്

കോട്ടയം :അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവലിന്റെ മൊഴിയെടുത്തു. കോട്ടയത്തു വച്ചാണ് ക്രൈംബ്രാഞ്ച് സംഘം ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന് ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയാമെന്നും ബിഷപ് മൊഴി നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ് ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. നെയ്യാറ്റിന്‍കര ബിഷപ്പും ദിലീപുമായും അടുത്തബന്ധമുണ്ടെന്നും വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ മൊഴിയെടുത്തത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നേരത്തേയും ബിഷപ്പിന്റെ മൊഴിയെടുത്തിരുന്നു.