Wednesday, May 15, 2024
keralaNews

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയ ലാബ് ഉടമയുടെ മൊഴിയെടുത്തു.

കൊച്ചി :ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയ ലാബ് ഉടമയുടെ മൊഴിയെടുത്തു. നാലു ഫോണുകളിലെയും ചില ഫയലുകള്‍ നീക്കം ചെയ്‌തെന്ന് മൊഴി. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ് ഉടമ യോഗേന്ദ്ര യാദവ് അറിയിച്ചു. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അതിനിടെ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ലാബ് പരിചയപ്പെടുത്തിയ ആളെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കു മുന്‍പും അഭിഭാഷകര്‍ ലാബില്‍ പോയതായും വിവരം.