Thursday, May 16, 2024
keralaNews

തോക്കുകള്‍ ഡെപ്പോസിറ്റ് ചെയ്യണം

പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും സ്വന്തം പേരിലുള്ള തോക്കുകള്‍ സമീപ പോലീസ് സ്റ്റേഷനുകളിലോ അംഗീകൃത ആര്‍മറിയിലോ ഡെപ്പോസിറ്റ് ചെയ്ത് രസീത് പകര്‍പ്പ് പോലീസ് സ്റ്റേഷനില്‍ നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബാങ്കുകള്‍ക്കും സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്കും ഇളവുണ്ട്. മറ്റ് പ്രത്യേക ഇളവ് ആവശ്യമുള്ളവര്‍ ജില്ലാ കളക്ടര്‍ക്കോ പോലീസ് മേധാവിയ്ക്കോ അപേക്ഷ നല്‍കി അവ ഒഴിവാക്കിയ രേഖ ലഭിക്കുന്നത് വരെ തോക്കുകള്‍ ഡെപ്പോസിറ്റ് ചെയ്യണം.