Sunday, May 12, 2024
keralaNews

ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസ്

കൊച്ചി: പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി ആകെ 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.മിസ് കേരള അടക്കം മൂന്ന് പേര് മരിച്ച വാഹനാപകടക്കേസ് കടക്കുന്നത് മറ്റൊരു തലത്തിലേക്കാണ് . പുതിയ കേസുകള്‍ക്ക് വഴിവെച്ചത് സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ്. ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് പൊലീസിന് ലഭിച്ചത് രാസലഹരിയും കഞ്ചാവും ഉള്‍പ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ്. ചോദ്യം ചെയ്യലില്‍ സൈജു തങ്കച്ചന്‍ ഓരോ പാര്‍ട്ടിയേയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. പാര്‍ട്ടികള്‍ നടന്ന സ്ഥലങ്ങള്‍, പങ്കെടുത്തവരും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസിന് നല്‍കി.