Tuesday, May 14, 2024
keralaNews

തെക്കന്‍ തമിഴ്നാടിന്റെ തീരത്തിനടുത്ത് ചക്രവാതചുഴി രൂപമെടുത്തു.

തമിഴ്നാടിന്റെ തെക്കന്‍തീരത്തിന് സമീപം ചക്രവാതചുഴി രൂപമെടുത്തതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാനുള്ള സാഹചര്യം വീണ്ടും ഉടലെടുത്തത്. മൂന്നു ദിവസം  വരെ കേരളത്തില്‍ മഴ അനുഭവപ്പെടും. ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍പ്രത്യേക ജാഗ്രത വേണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം മലപ്പുറം, പാലക്കാട് കോഴിക്കോട്, വയനാട് ജില്ലകളുടെ മലയോര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത വേണം.